തിരുവനന്തപുരം: അപേക്ഷിക്കുന്നവര്‍ക്കെല്ലാം യാത്രാപാസ് നല്‍കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കേണ്ടിവരും. നിര്‍മാണ മേഖലയിലെ ആളുകളെ ഉടമ പ്രത്യേക വാഹനത്തിലാണ് ജോലിക്കെത്തിക്കേണ്ടത്. അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം ആവശ്യമാണ്.
ജോലിക്ക് പോകാന്‍ പാസ് നിര്‍ബന്ധമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ലോക്ഡൗണ്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാര്‍ക്ക് സുരക്ഷയൊരുക്കാന്‍ നടപടിയെടുക്കുമെന്ന് ഡിജിപി ഉറപ്പുനല്‍കി. നടപടി പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വര്‍ധിക്കുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്നാണ്.
പൊലീസിന്റെ യാത്രാപാസിനായി വന്‍തിരക്കാണ്. ഒരു രാത്രികൊണ്ട് അപേക്ഷിച്ചത് നാല്‍പതിനായിരത്തോളം പേരാണ്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാകാത്ത യാത്രക്ക് മാത്രമേ പാസ് ഉള്ളൂവെന്നുമാണ് പൊലീസ് നിലപാട്.
Leave a Comment