സ്ത്രീധന പീഡനം വധഭീഷണി ; ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തു

കൊല്ലം: സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടന്‍ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തു. അതേസമയം, ആദിത്യനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നടി അമ്പിളി ദേവി രാവിലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചു. ഇല്ലാത്തെ തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കല്‍. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയില്‍ പോകാനാണു തീരുമാനം.

എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്കു നിയമത്തില്‍ വിശ്വാസമുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു. നിയമപരമായ നടപടികളില്‍ നിന്നു പിന്നോട്ടില്ലെന്നും അമ്പിളി ദേവി പറഞ്ഞു.

pathram:
Related Post
Leave a Comment