കോവിഡ് പോസിറ്റീവായ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് ജീവനൊടുക്കി

പട്‌ന: കോവിഡ് പോസിറ്റീവായ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ജീവനക്കാരന്‍ ജീവനൊടുക്കി. പട്‌നയിലെ പത്രകാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓം റെസിഡന്‍സി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അതുല്‍ലാല്‍ ആണ് ഭാര്യ തൂലികയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.

ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുല്‍ലാല്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തല്‍ക്ഷണം മരിച്ചു. പട്‌നയിലെ റെയില്‍വേ ജീവനക്കാരനാണ് അതുല്‍ലാല്‍.

pathram:
Related Post
Leave a Comment