‘ധോണിക്ക് പോലും കഴിയില്ല’; പിറകിലേക്ക് പറന്നുയര്‍ന്ന് സഞ്ജുവിന്റെ മാജിക് ക്യാച്ച്, വീഡിയോ

വിക്കറ്റിന് പിന്നില്‍ പറന്ന് ക്യാച്ചെടുത്ത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. നാലാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ജയ്‌ദേവിനെ ഓഫ്‌സൈഡിലേക്ക് ഇറങ്ങി ബൗണ്ടറി നേടാന്‍ ശ്രമിച്ച ധവാന്‍ പിഴച്ചു. സഞ്ജുവിന് ക്യാച്ചെടുക്കാന്‍ കഴിയില്ലെന്ന് തോന്നിച്ചെങ്കിലും പിറകിലേക്ക് പറന്ന് സഞ്ജു പന്ത് കൈപ്പിടിയിലൊതുക്കി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡെല്‍ഹിയുടെ വിജയശില്‍പ്പിയാണ് ശിഖര്‍ ധവാന്‍. 54 പന്ത് നേരിട്ട താരം 85 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും ധവാനായിരുന്നു.

പവര്‍ പ്ലേയില്‍ ഡെല്‍ഹി ക്യാപ്റ്റല്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ആറോവറില്‍ 36 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീണു. കഴിഞ്ഞ മത്സരത്തില്‍ മിന്നും ഫോമില്‍ കളിച്ച ചേതന്‍ സകറിയെയാണ് റോയല്‍സിന് വേണ്ടി ആദ്യം പന്തെറിഞ്ഞത്. ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി. സമ്മര്‍ദ്ദം രണ്ടാം ഓവറിലേക്ക് നീണ്ടപ്പോള്‍ ജയ്‌ദേവ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.

കഴിഞ്ഞ തവണത്തെ ഹീറോ പൃഥ്വി ഷായാണ് പുറത്തായത്. രണ്ടാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ജയ്‌ദേവ് വഴങ്ങിയത്. മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയോടെ സകറിയ 11 റണ്‍സ് വിട്ടുനല്‍കി. നാലാം ഓവറില്‍ വീണ്ടും ജയദേവിന്റെ ആക്രമണം ഇത്തവണ ആദ്യ പന്തില്‍ ശിഖര്‍ ധവാന്‍ കൂടാരം കയറി. 9 റണ്‍സാണ് ധവാന്റെ സംഭാവന. ഈ ഓവറില്‍ വഴങ്ങിയത് വെറും നാല് റണ്‍സ്.

അഞ്ചാം ഓവറില്‍ ക്രിസ് മോറിസ് 11 റണ്‍സ് വഴങ്ങിയത് ഡെല്‍ഹിക്ക് ആശ്വാസമായി. അഞ്ചാം ഓവറില്‍ വീണ്ടും ജയ്‌ദേവിന്റെ ആക്രമണം. ആദ്യ പന്ത് ഭാഗ്യത്തിന്റെ പിന്തുണയോടെ ബൗണ്ടറിയിലേക്ക് പറന്നപ്പോള്‍ അഞ്ചാമത്തെ ബോളില്‍ സീനിയര്‍ താരം അജിന്‍്‌കെ രെഹാനെ പുറത്തായി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് ഡെല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

https://www.iplt20.com/video/230574/sanju-can-fly

pathram desk 1:
Leave a Comment