വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ സാരമല്ല.

സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന് അടുത്തുവച്ചായിരുന്നു സംഭവം. ഒരു കാര്‍ വീണ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു കാര്‍ എന്ന് വിവരം. അപകടത്തില്‍ വീണയുടെ തല കാറിലിടിച്ചു.

pathram desk 1:
Related Post
Leave a Comment