ഈ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടും: സച്ചിന്‍ പൈലറ്റ്

നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ നിന്ന് ബിജെപി തുടച്ചു നീക്കപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെയും, കേരള സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെയും വഞ്ചിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന്റെ തിരിച്ചടി തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അഭിപ്രായ സര്‍വേകള്‍ക്ക് ഭൂരിഭാഗവും തെറ്റിയ ചരിത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. എത്ര ലൗ ജിഹാദ് കേസ് കേരളത്തില്‍ ബിജെപിക്ക് കണ്ടെത്താനായെന്ന് ശശി തരൂര്‍ ചോദിച്ചു. ഇത്തരം വര്‍ഗീയ വിഷപ്രചാരണത്തെ തള്ളിക്കളയണമെന്നും ശശി തരൂര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്നും ആചാര സംരക്ഷണം നെഹ്രു ധാരയുമായി ചേര്‍ന്നു പോവുന്നതാണെന്നും ശശി തരൂര്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment