സ്പീക്കർക്ക് വീണ്ടും കസ്റ്റംസ് നോട്ടിസ്

കൊച്ചി : ഡോളർ കടത്തു കേസിൽ ഹാജരാകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനു വീണ്ടും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നൽകി.

8ന് 11നു മണിക്കു കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ചോദ്യം ചെയ്യുന്നതിനു ഹാജരാകാൻ നേരത്തേ ഒരു തവണ നോട്ടിസ് നൽകിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പു തിരക്കു കാരണം എത്താനാവില്ലെന്നു സ്പീക്കർ അറിയിച്ചിരുന്നു. 6ന് വോട്ടെടുപ്പു കഴിയും.

pathram desk 1:
Related Post
Leave a Comment