കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കാഞ്ഞിരപ്പള്ളിയുടെ സ്വന്തം അൽഫോൺസ് കണ്ണന്താനം എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രചാരണത്തിൽ ഏറെ മുന്നിൽ.
ഇടത്- വലത് മുന്നണികളുടെ പൊള്ളത്തരങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ അഭാവം ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ കണ്ണന്താനത്തിന് കഴിഞ്ഞു. നടപ്പാക്കേണ്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന വാഗ്ദാനം ഏറെ ആവേശത്തോടെയാണ് വോട്ടർമാർ സ്വാഗതം ചെയ്യുന്നത്.
ഇത് എതിരാളികളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. കേന്ദ്ര പദ്ധതികൾ പേരു മാറ്റി സ്വന്തക്കാർക്ക് വീതം വച്ചു നൽകുന്നവരെ തിരിച്ചറിഞ്ഞതോടെയാണ് കണ്ണന്താനത്തിൻ്റെ സ്വീകാര്യത വർധിച്ചത്. കാഞ്ഞിരപ്പള്ളിയെ മുൻപ് അൽഫോൺസ് കണ്ണന്താനം പ്രതിനിധീകരിച്ചപ്പോൾ നടപ്പാക്കിയ വികസന പദ്ധതികളൊഴിച്ച് ഒന്നു പിന്നീടു വന്ന ജനപ്രതിനിധികൾ നടപ്പാക്കിയിട്ടില്ല.
മണ്ഡലത്തിൻ്റെ ആത്യന്തികമായ വികസനത്തിന് കണ്ണന്താനം തന്നെ നിയമസഭയിൽ തങ്ങളെ പ്രതിനിധീകരിക്കണമെന്നാണ് വോട്ടർമാർ പറയുന്നത്. ജയിച്ചാൽ പിന്നെ വാഗ്ദാനങ്ങളെല്ലാം ചവറ്റുകൊട്ടയിൽ എന്ന ഇടത്- വലത് മുന്നണികളുടെ നയം കാഞ്ഞിരപ്പള്ളിയിൽ നടപ്പാക്കാമെന്ന് സ്വപ്നം കാണേണ്ടെന്നാണ് നാട്ടുകാർ സ്ഥാനാർഥികളോട് പറയുന്നത്.
തങ്ങളുടെ പ്രദേശത്ത് അനിവാര്യമായി നടപ്പിലാക്കേണ്ട പദ്ധതികൾ നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോൾ അതിനെ സർവാത്മനാ സ്വീകരിച്ച് പരിഹാരങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ശേഷിയുള്ള മുൻ കലക്ടർ കൂടിയായ കണ്ണന്താനം ഇപ്പോൾ തന്നെ വിജയിച്ചെന്നാണ് മണ്ഡലവാസികൾ പറയുന്നത്. കാഞ്ഞിരപ്പള്ളി കണ്ണന്താനത്തിന് എന്നാണ് ജനങ്ങൾ ഒരൊറ്റക്കെട്ടായി പറയുന്നത്.
Leave a Comment