ആദ്യ ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ഗോകുലം കേരള

കരുത്തരായ ട്രാവു എഫ്‌സിയെ തകര്‍ത്ത് ചരിത്രമെഴുതി ഗോകുലം കേരള. മണിപ്പൂരില്‍ നിന്നുള്ള ട്രാവുവിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കേരള എഫ്‌സി കന്നി ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്.

മത്സരത്തിന്റെ 70-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് ഗോകുലത്തിന്റെ ഉരിശ് മണിപ്പൂര്‍ ശരിക്കും അറിഞ്ഞത്. കേരളത്തില്‍ നിന്നുള്ള ഒരു കലബ് ഐ ലീഗ് കിരീടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്.

ഷെരീഫ് മുഹമ്മദ്(70), മലയാളി താരം എമില്‍ ബെന്നി(74), ഘാന താരം ഡെന്നീസ് അഗ്യാരെ(77), പകരക്കാരനായി ഇറങ്ങിയ മലയാളി താരം മുഹമ്മദ് റാഷിദ്(90)8) എന്നിവരാണ് ഗോകുലത്തിനായി ഗോള്‍ വല കുലുക്കിയത്. 24-ാം മിനിറ്റില്‍ വിദ്യാസാഗര്‍ സിങ് നേടിയ ഗോളിലാണ് ട്രാവു ആദ്യം ലീഡ് നേടിയത്. വിജയത്തോടെ 29 പോയിന്റുമായാണ് ഗോകുലം ചാമ്പ്യന്മാരായത്. ഇതേ സമയത്ത് നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയെ രണ്ടിനെതിരെ മുന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയ ചര്‍ച്ചില്‍ ബ്രദേഴ്‌സിനും 29 പോയിന്റ് ഉണ്ടെങ്കിലും ഗോള്‍വ്യത്യാസത്തിലാണ് ഗോകുലം കിരീടമുയര്‍തതിയത്.

pathram:
Related Post
Leave a Comment