ആമിര്‍ ഖാന് പിന്നാലെ മാധവനും…രസകരമായ കുറിപ്പ് പങ്കുവച്ച് താരം

ബോളിവുഡ് നടന്‍ ആമിര്‍ ഖാന് പിന്നാലെ നടന്‍ മാധവനും കോവിഡ് 19 സ്ഥിരീകരിച്ചു. രസകരമായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് കോവിഡ് പിടിപെട്ട കാര്യം ആരാധകരെ അറിയിച്ചത്. ആമിറും മാധവനും ഒന്നിച്ച് അഭിനയിച്ച 3 ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ചേര്‍ത്താണ് താരത്തിന്റെ കുറിപ്പ്.

ഫര്‍ഹാന് രാന്‍ചോയെ പിന്തുടരേണ്ടി വന്നു. വൈറസ് എപ്പോഴും നമുക്ക് പിന്നാലെയുണ്ടായിരുന്നു പക്ഷേ ഇത്തവണ അവന്‍ പിടികൂടി. പക്ഷേ ഓള്‍ ഈസ് വെല്ലും കോവിഡും ഉടനെ ശരിയാവും. രാജു വരരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്ന ഏക സ്ഥലമാണിത്. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി. എനിക്ക് രോഗം ഭേദമായിക്കൊണ്ടിരിക്കുകയാണ് മാധവന്‍ കുറിച്ചു. 3 ഇഡിയറ്റ്‌സിലെ ആമിര്‍ ഖാനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. എന്തായാലും ആരാധകര്‍ക്കിടയില്‍ തഹിറ്റാവുകയാണ് പോസ്റ്റ്.

pathram:
Related Post
Leave a Comment