ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം ഏപ്രില്‍ പകുതിയോടെ തീവ്രമാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) റിപ്പോര്‍ട്ട്. രണ്ടാം തരംഗം ഫെബ്രുവരി 15 മുതല്‍ കണക്കാക്കുമ്പോള്‍ 100 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും ഈയൊരു കാലയളവില്‍ 25 ലക്ഷം പേര്‍ക്കെങ്കിലും രോഗം ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇനിയൊരു അടച്ചിടലും നിയന്ത്രണങ്ങളും ഫലം കാണില്ല. അതിനാല്‍ വാക്‌സിന്‍ എല്ലാവരിലുമെത്തിക്കണം. നിലവില്‍ പ്രതിദിനം 34 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇത് 4045 ലക്ഷമായി ഉയര്‍ത്തണം. 45 വയസ്സിനുമുകളിലുള്ള പൗരന്‍മാര്‍ക്കുള്ള കുത്തിവെപ്പ് നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Comment