ഇരട്ടവോട്ട്; കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണമെന്നു മുഖ്യമന്ത്രി

ഇരട്ടവോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ സ്ത്രീ കോണ്‍ഗ്രസുകാരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരട്ടവോട്ടില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഒരു സ്ത്രീയുടെ കാര്യമാണ് ഉന്നയിച്ചത്. ആ സ്ത്രീ തന്നെ പറഞ്ഞു. താന്‍ കോണ്‍ഗ്രസുകാരിയാണെന്ന്. തന്റെ കുടുംബം കോണ്‍ഗ്രസിലാണ്. തന്റെ വോട്ടുകള്‍ ചേര്‍ത്തതും കോണ്‍ഗ്രസുകാരണെന്ന് സ്ത്രീ പറഞ്ഞിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, വോട്ടര്‍പട്ടികയിലെ തിരിമറി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയിലുള്ള വ്യക്തിക്ക് മറ്റൊരാളുടെ പേരും മേല്‍വിലാസവും ചേര്‍ത്തിരിക്കുന്നുവെന്നാണ് പരാതി. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡിലാണ് ക്രമക്കേട്. ഇത്തരത്തിലുള്ള വ്യാജ വോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തിര നടപടി വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment