വ്യാജ വോട്ടര്‍മാരുടെ പട്ടികയുമായി വീണ്ടും ചെന്നിത്തല; എണ്ണം 2,16,510 ആയി

തിരുവനന്തപുരം: സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി. നേരത്തേ രണ്ടു ദിവസങ്ങളിലായി 14 മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍ വിവരങ്ങള്‍ കമ്മിഷനു കൈമാറിയിരുന്നു. ഇതോടെ അദ്ദേഹം കമ്മിഷനു നല്‍കിയ പട്ടിക പ്രകാരം വ്യാജ വോട്ടര്‍മാരുടെ എണ്ണം 2,16,510 ആയി.

അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തുടനീളം വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിരിക്കുന്നതെന്നു ചെന്നിത്തല പറഞ്ഞു. ഓരോ മണ്ഡലത്തിലെയും യഥാര്‍ഥ ജനവിധി അട്ടിമറിക്കുന്നതിന് പര്യാപ്തമാണ് വ്യാജ വോട്ടര്‍മാരുടെ എണ്ണം. യഥാര്‍ഥ വോട്ടര്‍മാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടര്‍മാരെ സൃഷ്ടിക്കുകയാണു ചെയ്തിരിക്കുന്നത്. തന്റെ പേരില്‍ വ്യാജന്മാരുള്ള വിവരം പലപ്പോഴും യഥാര്‍ഥ വോട്ടര്‍മാര്‍ അറിഞ്ഞിട്ടുണ്ടാകില്ല. സംസ്ഥാന തലത്തില്‍ ഗൂഢാലോചനയും സംഘടിതമായ പ്രവര്‍ത്തനവും നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചെന്നിത്തല ഇന്നലെ കൈമാറിയ പട്ടിക ഇങ്ങനെ:

പൊന്നാനി (5589), കുറ്റിയാടി (5478), നിലമ്പൂര്‍ (5085), തിരുവനന്തപുരം സെന്‍ട്രല്‍ (4871), വടക്കാഞ്ചേരി (4862), നാദാപുരം (4830), തൃപ്പൂണിത്തുറ (4310), വണ്ടൂര്‍ (4104), വട്ടിയൂര്‍ക്കാവ് (4029), ഒല്ലൂര്‍ (3940), ബേപ്പൂര്‍ (3858), തൃക്കാക്കര (3835) പേരാമ്പ്ര (3834), പാലക്കാട് (3750), നാട്ടിക (3743), ബാലുശേരി (3708), നേമം (3692), കുന്ദമംഗലം (3661), കായംകുളം (3504), ആലുവ (3258), മണലൂര്‍ (3212), അങ്കമാലി (3161), തൃത്താല (3005), കോവളം (2995), എലത്തൂര്‍ (2942), മലമ്പുഴ (2909), മൂവാറ്റുപുഴ (2825), ഗുരുവായൂര്‍ (2825), കാട്ടാക്കട (2806), തൃശൂര്‍ ടൗണ്‍ (2725), പാറശാല (2710), പുതുക്കാട് (2678), കോഴിക്കോട് നോര്‍ത്ത് (2655), അരുവിക്കര (2632), അരൂര്‍ (2573), കൊച്ചി (2531), െകെപ്പമംഗലം (2509), കുട്ടനാട് (2485), കളമശേരി (2375), ചിറ്റൂര്‍ (2368), ഇരിങ്ങാലക്കുട (2354), ഒറ്റപ്പാലം (2294), കോഴിക്കോട് സൗത്ത് (2291), എറണാകുളം ടൗണ്‍ (2238), മണ്ണാര്‍ക്കാട് (2218), ആലപ്പുഴ (2214), നെടുമങ്ങാട് (2208), ചെങ്ങന്നൂര്‍ (2202), കുന്നത്തുനാട് (2131), പറവൂര്‍ (2054), വര്‍ക്കല (2005).

pathram:
Leave a Comment