പാർട്ടി പ്രഖ്യാപനം വരും മുമ്പേ യുഡിഎഫ് നേതാവ് പത്രിക നൽകി

ധര്‍മടത്ത് സ്ഥാനാര്‍ഥിയായി സി.രഘുനാഥ് നാമനിര്‍ദേശപത്രിക നല്‍കി. രഘുനാഥിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പാണ് പത്രിക നല്‍കിയത്. ധര്‍മടത്തേക്ക് കണ്ണൂര്‍ ഡി.സി.സി സി. രഘുനാഥിന്റെ പേരാണ് നിര്‍ദേശിച്ചത്. ധർമടം എഴുതിത്തള്ളേണ്ട മണ്ഡലമല്ല. ധർമടത്ത് പ്രചാരണം ആരംഭിച്ചു കഴിഞ്ഞെന്നും രഘുനാഥ് പറഞ്ഞു.

ധര്‍മടത്ത് കെ സുധാകരൻ എംപി സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും, അദ്ദേഹം മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും കണ്ണൂരിലെ യുഡിഎഫിന്റെ ജയത്തെ ബാധിക്കുമെന്നായിരുന്നു സുധാകരന്റെ വാദം.

pathram desk 2:
Related Post
Leave a Comment