ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാര്‍ ഥിയാകുമെന്ന് ഉറപ്പായി

ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. കഴക്കൂട്ടത്ത് മല്‍സരിക്കാന്‍ തയാറാണെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വവും പച്ചക്കൊടി കാട്ടി. ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപനമുണ്ടാകും.

നേരത്തേ തന്നെ ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ സംസ്ഥാന നേതൃത്വം ബോധപൂര്‍വ്വം തഴയുകയായിരുന്നു എന്ന ആക്ഷേപമാണ് ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്.

ഞാന്‍ മത്സരിക്കണമെന്നു കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ഉന്നതനേതാവ് ഇന്നലെയും വിളിച്ചു മത്സരരംഗത്തുണ്ടാകണമെന്നു പറഞ്ഞിരുന്നു. സ്ഥാനാര്‍ഥിപ്പട്ടിക വന്നപ്പോള്‍ പേര് എങ്ങനെ ഒഴിവാെയന്ന് അറിയില്ലെന്നായിരുന്നു ശോഭയുടെ പ്രതികരണം. കെ. സുരേന്ദ്രന്‍ രണ്ടു മണ്ഡലത്തില്‍ മത്സരിക്കുന്നതിനെയും വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനു ലഭിച്ചിരിക്കുന്നതെന്നും രണ്ടു സീറ്റിലും അദ്ദേഹത്തിനു ജയിക്കാനാകട്ടെയെന്നും പറഞ്ഞിരുന്നു.

pathram desk 2:
Related Post
Leave a Comment