സംസ്ഥാനത്ത് പലയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്‌

ഐഎസ്ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്.

ഒരു കുടുംബത്തിലെ തന്നെ നാലു വീടുകളിലാണ് റെയ്ഡ് നടന്നത്. ദേശവ്യാപകമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായാണ് പരിശോധന. രാവിലെ നാലുമണിക്ക് എത്തിയാണ് എൻഐഎ സംഘം റെയ്ഡ് ആരംഭിച്ചത്.

കൊച്ചിയിൽനിന്നുള്ള ഉള്ള സംഘമാണ് കണ്ണൂരിൽ എത്തിയത്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ നാല് സ്ത്രീകളെ എൻ‌ഐ‌എ അടുത്തിടെ കസ്റ്റഡിയിലെടുത്ത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ആണ് കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ നാലു ജില്ലകളിൽ റെയ്ഡ് നടന്നത്. ഡൽഹിയിലും ബംഗളൂരുവിലും എൻ ഐ എ പരിശോധനകൾ നടത്തി.

മലപ്പുറം ചേളാരിയിൽ പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡണ്ട് എം ഹനീഫ ഹാജിയുടെ വീട്ടിൽ എൻഐഎ-എടിഎസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. കണ്ണൂർ താണെയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലും പരിശോധന തുടരുന്നു. എൻഐഎ കൊച്ചി യൂണിറ്റാണ് ഇവിടെ പരിശോധന നടത്തുന്നത്.

pathram:
Related Post
Leave a Comment