ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കും പങ്കെന്ന് സ്വപ്നയുടെ മൊഴി

ഡോളര്‍ക്കടത്ത് കേസില്‍ വീണ്ടും വഴിത്തിരിവ്.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി. ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്പീക്കര്‍ക്കും സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കുണ്ട്. ഇരുവര്‍ക്കും കോണ്‍സുല്‍ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയാണ് കസ്റ്റംസ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ ബന്ധമുണ്ടെന്നാണ് മൊഴി.
Pathramonline
മുഖ്യമന്ത്രിക്കു പുറമേ നിയമസഭാ സ്പീക്കറും മൂന്നു മന്ത്രിമാരും കോണ്‍സുലര്‍ ജനറലുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി സ്വപ്ന നല്‍കിയ രഹസ്യ മൊഴിയിലുള്ളതായാണ് കസ്റ്റംസ് പറയുന്നത്.
Pathramonline
കസ്റ്റംസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment