കോഴിക്കോട് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. സ്‌ഫോടക വസ്തുകളോടൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രികയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു.

ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സ്‌ഫോടക വസ്തുകള്‍ കണ്ടെടുത്തത്.
117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റനേറ്റര്‍ എന്നിവ സ്‌ഫോടക വസ്തു ശേഖരത്തില്‍ ഉള്‍പ്പെടുന്നു. കസ്റ്റഡിയിലെടുത്ത യാത്രക്കാരി ചെന്നൈയില്‍ നിന്നും തലശേരിക്ക് പോവുകയായിരുന്നു. ഇവര്‍ ഇരുന്ന സീറ്റിന് താഴെയാണ് സ്‌ഫോടക വസ്തുക്കള്‍ വച്ചിരുന്നത്. യാത്രക്കാരി ചെന്നൈ സ്വദേശിയാണെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും ആര്‍പിഎഫ് അറിയിച്ചു.

pathram desk 2:
Related Post
Leave a Comment