കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട

റെയില്‍വേ സ്‌റ്റേഷനില്‍ രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്‌സ്പ്രസ്സില്‍ നിന്നാണ് ആര്‍.പി.എഫിന്റെ പ്രത്യേക സംഘം സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സ്വദേശിയായ രമേശ് സിങ് രജാവത്തിനെ(28) ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത സ്വര്‍ണത്തിന് പകുതിക്ക് രേഖകള്‍ കാണിച്ചെങ്കിലും അത് ശരിയായ രേഖകളെല്ലെന്നും മുഴുവനും അനധികൃത സ്വര്‍ണം തന്നെയാണെന്നുമാണ് വിലയിരുത്തല്‍. മുംബൈയില്‍ നിന്നും കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് എത്തിച്ച് കൊടുക്കാനായിരുന്നു സ്വര്‍ണമെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഏകദേശം 2 കോടി 20 ലക്ഷത്തോളം വില വരും.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഡിവിഷണ്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജെതിന്‍ രാജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി പരിശോധനയ്ക്കായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടായിരുന്നു. ഈ സംഘമാണ് സ്വര്‍ണം പിടികൂടിയത്. സംഘത്തില്‍ എ.എസ്.ഐ കെ.സജുകോണ്‍സ്റ്റബിള്‍മാരായ അബ്ദുള്‍ സത്താര്‍, അജീഷ് ഒ.കെ, രാമകൃഷ്ണന്‍, ഷെറി പി.കെ എന്നിവരുമുണ്ടായിരുന്നു.

pathram:
Related Post
Leave a Comment