നാളെ ഭാരത ബന്ദ്; കടകള്‍ അടച്ചിടും

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധന, ജി എസ് ടി, ഇ-വേ ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ച് നാളെ വ്യാപാരി സംഘടനകള്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്പോട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ നിരവധി വ്യാപാരി സംഘടനകള്‍ സമരത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. അതിനാല്‍ കടകള്‍ എല്ലാം അടഞ്ഞുകിടക്കാനാണ് സാധ്യത. ഗതാഗത മേഖലയിലെ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയേക്കില്ല. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങലും നടക്കില്ല. രാജ്യത്തെ 1500 ഇടങ്ങളില്‍ വെള്ളിയാഴ്ച ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധിക്കുകയും ചെയ്യും.

അതേസമയം, ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എഐ എംടിസി), ഭയ്ചര ഓള്‍ ഇന്ത്യ ട്രക്ക് ഓപ്പറേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവ ബന്ദില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.

pathram desk 2:
Related Post
Leave a Comment