കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ദീര്‍ഘിപ്പിച്ചു. അടുത്തമാസം 23 വരെ ബിനീഷ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.

കേസില്‍ ജാമ്യം ആവശ്യപ്പെട്ട് ബിനീഷ് നല്‍കിയ അപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 117 ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.

കേസില്‍ ഇതുവരെ രണ്ട് തവണ ബിനീഷ് കോടിയേരി ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യപ്രകാരമാണ് ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളിയത്.

pathram desk 2:
Related Post
Leave a Comment