‘എന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്; ഇനി കുഞ്ഞിന് ഒരു അച്ഛന്‍ വേണം: നടി രാഖി സാവന്ത്‌

തന്റെ ജീവിതം ഇനി ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് നടി രാഖി സാവന്ത്. ബിഗ്‌ബോസ് ഹിന്ദി ഷോയില്‍ നിന്നും പുറത്തായ രാഖി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘എന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഇനി കുഞ്ഞിന് ഒരു അച്ഛന്‍ വേണം. വിക്കി ഡോണര്‍ രീതിയില്‍ എനിക്ക് താത്പര്യമില്ല. എനിക്ക് സിംഗിള്‍ മദറാകേണ്ട. പക്ഷേ അതെങ്ങിനെ സംഭവികക്കുമെന്നറിയില്ല.’

‘ഞാന്‍ വിവാഹിതയാണ്, വ്യവസായി ആയ റിതേഷം ആണെന്റെ ഭര്‍ത്താവ്. പക്ഷേ വിവാഹം ഔദ്യോഗികമായി നടന്നിട്ടില്ല. അദ്ദേഹത്തിന് മറ്റൊരു ഭാര്യയും കുട്ടിയുമണ്ടെന്ന് ഞാന്‍ അറിഞ്ഞു. ഒരുപാട് കാരണങ്ങളാല്‍ ഞങ്ങളുടെ വിവാഹം രഹസ്യമായി വെച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുമോ അതോ പിരിയുമോ എന്നൊന്നും അറിയില്ല.’-രാഖി പറഞ്ഞു.

pathram:
Related Post
Leave a Comment