കോവിഡ് കേസുകളില്‍ പകുതിയോളം മഹാരാഷ്ട്രയില്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നു. രാജ്യത്തെ കോവിഡ് കേസുകളുടെ പ്രതിദിന വര്‍ധനയില്‍ പകുതിയോളം മഹാരാഷ്ട്രയിലാണ്.

അവസാന 24 മണിക്കൂറില്‍ 10,584 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഇതില്‍ 5,210 കേസുകള്‍ മഹാരാഷ്ട്രയിലും. തുടര്‍ച്ചയായി മൂന്നു ദിവസം മഹാരാഷ്ട്രയില്‍ ആറായിരത്തിലേറെ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. 73,165 സാംപിളുകളാണ് മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു.

അവസാന 24 മണിക്കൂറില്‍ 78 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മൊത്തം മരണസംഖ്യ 1,56,463ല്‍ എത്തി. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണസംഖ്യ 51,806. തിങ്കളാഴ്ച മൂന്നു ലക്ഷത്തിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ പേര്‍ക്കു വാക്‌സിന്‍ കുത്തിവച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pathram desk 2:
Related Post
Leave a Comment