നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിന്; സൂചന നല്‍കി പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പു തീയതി മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കാനാകുമെന്നു സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പ്രചണത്തിനായി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പു തീയതി സംബന്ധിച്ച് പ്രഖ്യാപനം ഫെബ്രിവരിയോടെയുണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയത്.

കഴിഞ്ഞ പ്രാവശ്യം മാര്‍ച്ച് ഏഴിനാണ് തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്. പക്ഷെ ഞാന്‍ മനസ്സിലാക്കുന്നത് അടുത്ത മാസം ഏഴിന്, അതായത് മാര്‍ച്ച് ആദ്യവാരം അവസാനത്തോടെ തീയതികള്‍ പ്രഖ്യാപിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും ബി.ജെ.പി.ക്ക് കൂടുതല്‍ പ്രാതിനിധ്യം നേടാനാണ് കേന്ദ്ര നീക്കം. കേരള നിയമസഭയില്‍ ബി.ജെ.പി. ആദ്യമായി അക്കൗണ്ട് തുറന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്. ഒ. രാജഗോപാലിലൂടെ നേമത്ത് ഒരു സീറ്റ് സ്വന്തമാക്കിയ ബി.ജെ.പി. സീറ്റ് വര്‍ദ്ധനവിനുള്ള പദ്ധതികളിലാണ്.

pathram:
Leave a Comment