അഫ്ഗാന്‍ വനിതാ സൈനികര്‍ക്ക് ഇന്ത്യയില്‍ പരിശീലനം

ചെന്നൈ: അഫ്ഗാനിസ്ഥാനിലെ വനിതാ സൈനികര്‍ ഇന്ത്യയില്‍ പരിശീലനം ആരംഭിച്ചു. ചെന്നൈയിലെ സൈനിക ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലാണ് പരിശീലനം.

അഫ്ഗാന്‍ സൈന്യത്തിലെ 20 വനിതാ അംഗങ്ങള്‍ക്കാണ് ഇന്ത്യന്‍ സേന പരിശീലനം നല്‍കുന്നത്. ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, ആശയവിനിമയം, കായികക്ഷമത, ഭരണനിര്‍വ്വഹണം തുടങ്ങിയ മേഖലകളിലെ പരിശീലന പരിപാടി ആറ് ആഴ്ച നീണ്ടുനില്‍ക്കും.

2020ഓടെ സൈന്യത്തില്‍ 10 ശതമാനം വനിതാ പ്രാതിനിധ്യം നല്‍കാനാണ് അഫ്ഗാന്‍ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ അഫ്ഗാന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സേനാംഗങ്ങള്‍ക്ക് വിദേശ പരിശീലനം ആരംഭിച്ചത്. 2017 മുതല്‍ ഇന്ത്യന്‍ സൈന്യം അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്.

pathram desk 2:
Leave a Comment