കശ്മീരില്‍ വന്‍ ആയുധവേട്ട; ഒളിപ്പിച്ചുവച്ചത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വന്‍ ആയുധ ശേഖരം കണ്ടെടുത്തു. സൈന്യവും കശ്മീര്‍ പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം പിടിച്ചെടുത്തത്.

ജമ്മു മേഖലയിലുള്ള റിയാസി ജില്ലയിലെ പിര്‍ പഞ്ചല്‍ നിരകളിലാണ് വന്‍ ആയുധശേഖരം ഒളിപ്പിച്ചുവച്ചിരുന്നത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എ കെ 47, എസ്എല്‍ആര്‍ റൈഫിള്‍, 303 ബോള്‍ട്ട് റൈഫിള്‍, പിസ്റ്റളുകള്‍, ഗ്രനേഡുകള്‍, റേഡിയോ സെറ്റ് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കുകയായിരുന്നു.

ഇന്ത്യന്‍ പ്രദേശത്തേക്ക് ഭീകരരെ നുഴഞ്ഞു കയറ്റായി പാകിസ്ഥാന്‍ കോപ്പുകൂട്ടുന്നുണ്ട്. നുഴഞ്ഞു കയറുന്ന ഭീകരര്‍ക്ക് ആയുധക്ഷാമം നേരിടാതിരിക്കാനാണ് ഇത്രയും വലിയ ശേഖരം സൂക്ഷിച്ചുവച്ചതെന്ന് കരുതപ്പെടുന്നു.

pathram desk 2:
Related Post
Leave a Comment