ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27ന്

തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫെബ്രുവരി 27ന് നടക്കും. ക്ഷേത്ര പരിസരത്തോ സമീപത്തെ വഴികളിലോ പൊതു സ്ഥലങ്ങളിലോ പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തര്‍ക്ക് അനുമതിയുണ്ടാവില്ല.ഇക്കുറി വീടുകളില്‍ പൊങ്കാലയിടാം.

നേര്‍ച്ച വിളക്കിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തിനും പന്ത്രണ്ട് വയസിലും ഇടയിലുള്ളവര്‍ക്ക് മാത്രമായി താലപ്പൊലി ചുരുക്കി. കുത്തിയോട്ട നേര്‍ച്ച ക്ഷേത്രത്തില്‍ തന്നെ ഒതുങ്ങിനില്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രുവരി 19ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പത്തു നാള്‍ നീളുന്ന ആറ്റുകാല്‍ ഉത്സവം ആരംഭിക്കും. ഫെബ്രുവരി 27 രാവിലെ 10.50ന് ക്ഷേത്രത്തില്‍ സജ്ജീകരിച്ച പണ്ടാര അടുപ്പില്‍ അഗ്നി പകരും. ഉച്ചയ്ക്ക് 3.40നാണ് പൊങ്കാല നിവേദ്യം. രാത്രി പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് ഫെബ്രുവരി 28ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.

pathram desk 2:
Related Post
Leave a Comment