മുംബൈയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്: അഞ്ച് പേര്‍ മരിച്ചു

മുംബൈ: വാണിജ്യ തലസ്ഥാനത്തെ എക്സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടയിടിച്ച് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വാഷിയിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുംബൈ എക്സ്പ്രസ് ഹൈവേ കടന്നുപോകുന്ന റായ്ഗഡ് ജില്ലയിലെ ഖൊപോലി മേഖലയില്‍ പുലര്‍ച്ചെയാണ് അപകടം. ഒരു കാറും ട്രക്കും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെന്നിമാറിയ കാറിലേക്കും നിയന്ത്രണം വിട്ട ട്രക്കിലേക്കും മറ്റ് വാഹനങ്ങളും വന്നിടിക്കുകയായിരുന്നു. ജനുവരി 11ന് സമാനമായ ദുരന്തത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

pathram desk 2:
Related Post
Leave a Comment