വികസന പദ്ധതികള്‍ക്ക് തുടക്കമിടാന്‍ പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍

കൊച്ചി: വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ 2.30 ഓടെ ദക്ഷിണ മേഖല നാവികസേന ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി പിന്നീട് ഹെലികോപ്റ്ററില്‍ രാജഗിരി സ്‌കൂള്‍ ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങും. നാല് കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറീസ് ക്യാംപസ് സന്ദര്‍ശിക്കുന്ന മോദി വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.

വൈകിട്ട് ആറ് മണിയോടെ പ്രധാനമന്ത്രി ഡല്‍ഹിക്ക് തിരിക്കും. സംസ്ഥാന ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും പ്രധാനമന്ത്രിയുടെ അജണ്ടയില്‍പ്പെടുന്നു.

pathram desk 2:
Related Post
Leave a Comment