കോവിഡ് കാലത്തും ഇന്ത്യന്‍ റെയില്‍വേ വരുമാനം വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: കോവിഡിനിടയിലും സാമ്പത്തികമായി ഉന്നതി നേടി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ മൊത്തം വരുമാനം ഉയര്‍ന്നതായി കണക്കുകള്‍ അടിവരയിടുന്നു. വരുമാനം ഉയര്‍ത്തുന്നതിനായി സ്വീകരിച്ച ഫലം കണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.

2020-21 സാമ്പത്തിക വര്‍ഷം 750 കോടിയുടെ അധിക വരുമാനമാണ് റെയില്‍വേയ്ക്ക് നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 97,342 കോടിയായിരുന്നു വരുമാനം. ഇത് 98,098 കോടിരൂപയായി മെച്ചപ്പെട്ടു. ചരക്കു നീക്കത്തിലൂടെയുള്ള വരുമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. 206 കോടി രൂപയുടെ അധികവരുമാനമാണ് ചരക്ക് നീക്കത്തിലൂടെ റെയില്‍വേ നേടിയത്.

സര്‍വീസുകള്‍ വീണ്ടും തുടങ്ങിയശേഷം വരുമാനം ഉയര്‍ത്തുന്നതിനായി ട്രയിനുകളുടെ വേഗം കൂട്ടുന്നത് അടക്കമുള്ള നിരവധി നടപടികള്‍ റെയില്‍വേ വരുത്തിയിരുന്നു.

pathram desk 2:
Leave a Comment