ശിവാജി ഗണേശന്റെ മകന്‍ ബിജെപിയിലേക്ക്

ചെന്നൈ: തമിഴ് നടന ഇതിഹാസം ശിവാജി ഗണേശന്റെ മകനും നിര്‍മ്മാതാവുമായ രാംകുമാര്‍ ബിജെപിയിലേക്ക്. ഇന്ന് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ബിജെപിക്ക് ഒപ്പംകൂടുന്നെന്ന് രാംകുമാര്‍ പറഞ്ഞു. എന്നാല്‍ രാംകുമാറിന്റെ തീരുമാനത്തില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രതിഷേധം പ്രകടിപ്പിച്ചു.

ഒരു വ്യക്തിക്ക് അയാള്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ചേരാന്‍ അവകാശമുണ്ട്. എന്നാല്‍ രാംകുമാറിന്റെ ചെയ്തി ശരിയായ ദിശയിലുള്ളതല്ല. ശിവാജി ഗണേശന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ചു. മതേതര ശക്തികള്‍ക്കൊപ്പം നില്‍ക്കാനാണ് ശിവാജി എന്നും താല്‍പര്യപ്പെട്ടത്. രാംകുമാറിന്റെ തീരുമാനം ശിവാജിയുടെ പെരുമയ്ക്ക് കളങ്കംചാര്‍ത്തും- തമിഴ്‌നാട് കോണ്‍ഗ്രസ് ആര്‍ട്ട് വിംഗ് ചെയര്‍മാന്‍ കെ. ചന്ദ്രശേഖര്‍ പറഞ്ഞു.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിവിനു വിപരീതമായി മികച്ച പ്രകടനം നടത്താന്‍ ലക്ഷ്യമിടുന്ന ബിജെപി പ്രമുഖ വ്യക്തിത്വങ്ങളെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള തീവ്ര യത്‌നത്തിലാണ്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ നേതാവ് കരാട്ടെ ത്യാഗരാജനും ബിജെപിയിലേക്ക് കൂടുമാറുമെന്നാണ് വിവരം. പ്രശസ്ത നടി ഖുശ്ബുവും മുന്‍ ക്രിക്കറ്റ് താരം എല്‍. ശിവരാമകൃഷ്ണനും അടുത്തിടെ ബിജെപി അംഗത്വം നേടിയിരുന്നു.

pathram desk 2:
Related Post
Leave a Comment