ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; നൂറ്റമ്പതോളം പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയത്തില്‍ നൂറ്റമ്പതോളം പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. നൂറോളം പേരെ കാണതായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഐടിബിപി അടക്കമുള്ള സേനകള്‍ ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്.

ചമോലി ജില്ലയിലെ റെയ്നി ഗ്രാമത്തില്‍ രാവിലെ പത്ത് മണിയോടെയായിരുന്നു ദുരന്തം. മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് ധൗലിഗംഗ നദിയിലെ വെള്ളം ഉയര്‍ന്നാണ് പ്രളയത്തിന് കാരണമായത്. ഋഷി ഗംഗ വൈദ്യുതി പദ്ധതിയ്ക്ക് സമീപത്തെ വലിയ മഞ്ഞുമലയാണ് ഇടിഞ്ഞത്. മഞ്ഞിടിച്ചിലില്‍ അണക്കെട്ട് പൂര്‍ണ്ണമായും തകര്‍ന്നെന്നാണ് വിവരം. വെള്ളപ്പൊക്കത്തില്‍ ഗംഗാ നദിക്കരയിലെ നിരവധി വീടുകള്‍ തകര്‍ന്നു.

പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ധൗലിഗംഗ നദിയുടെ ഇരുകരകളിലും താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഹരിദ്വാറിലും, ഋഷികേശിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അളകനന്ദ നദിയുടെ തീരത്തുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നു.

pathram desk 2:
Related Post
Leave a Comment