ന്യൂഡല്‍ഹി: ഹൈദരാബാദ് അസ്ഥാനമായ ബയോടെക്‌നോളജി കമ്പനി ഭാരത് ബയോടെക് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ പരീക്ഷിക്കുന്നു. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കൊവാക്‌സിന്റെ നിര്‍മ്മാതാക്കള്‍ കൂടിയാണ് ഭാരത് ബയോടെക്.
കുട്ടികളുടെ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിന് അനുമതിക്കായി വിദഗ്ധ സമിതിയെ സമീപിക്കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. നാഗ്പൂരിലെ ആശുപത്രിയില്‍ രണ്ട് മുതല്‍ 18വരെ പ്രായമുള്ള കുട്ടികളെയാണ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയമാക്കുക.
2-5 വയസ്, 6-12 വയസ്, 12 -18 വയസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചായിരിക്കും കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണം. ഫെബ്രുവരി അന്ത്യത്തിലോ മാര്‍ച്ച് ആദ്യ വാരമോ വാക്‌സിന്‍ പരീക്ഷണത്തിന് ആരംഭം കുറിയ്ക്കുമെന്നാണ് സൂചന.
#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live
Leave a Comment