സൗന്ദര്യം വേദനയാകുന്നു ; 175 കോടിയുടെ വജ്രം നെറ്റിയില്‍ പതിപ്പിച്ച് അമേരിക്കന്‍ റാപ്പര്‍ ട്രോളിയും വിമര്‍ശിച്ചു ആരാധകര്‍

നെറ്റിയില്‍ വജ്രം പതിപ്പിച്ച് അമേരിക്കന്‍ റാപ്പര്‍ ലിന്‍ ഉസി വെര്‍ട്ട്. 24 മില്യന്‍ ഡോളര്‍ (ഏകദേശം 175 കോടി ഇന്ത്യന്‍ രൂപ) വില വരുന്ന പിങ്ക് വജ്രക്കല്ലാണ് വെര്‍ട്ട് നെറ്റിയില്‍ സ്ഥാപിച്ചത്.

നെറ്റിയില്‍ വജ്രം പതിപ്പിച്ചശേഷം ഇന്‍സ്റ്റഗ്രാമില്‍ വെര്‍ട്ട് ഒരു വിഡിയോ ചെയ്തു. പാട്ടിന് താളം പിടിക്കുന്ന വിഡിയോയില്‍ നെറ്റിയിലെ വജ്രം എടുത്തുകാണിക്കുന്നുണ്ടായിരുന്നു. സൗന്ദര്യം വേദനയാകുന്നു എന്നായിരുന്നു വിഡിയോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തത്.

ഇതിനുശേഷം വജ്രത്തെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ വെര്‍ട്ട് ട്വീറ്റ് ചെയ്തു. നാച്വറല്‍ പിങ്ക് ഡയമണ്ടിനുവേണ്ടി 2017 മുതല്‍ പണം നല്‍കികൊണ്ടിരിക്കുകയായിരുന്നു. ആഡംബര ജ്വല്ലറി ബ്രാന്‍ഡായ എല്ലിയറ്റില്‍ നിന്നാണ് ഈ വജ്രമെന്നും ട്വീറ്റില്‍ കുറിച്ചു.

വെര്‍ട്ടിന്റെ ആഡംബര ജീവിതം മുന്‍പും വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ അതിനെയെല്ലാം വെല്ലുന്നതാണ് താരത്തിന്റെ പ്രവൃത്തിയെന്നാണ് ആരാധകര്‍ പറയുന്നത്.

ഈ പ്രവൃത്തിക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ശക്തമാണ്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കുന്ന ശീലം വെര്‍ട്ടിനില്ല. ഈ വജ്രം ഉപയോഗിച്ച് മോതിരം ഉണ്ടാക്കാമായിരുന്നില്ലേ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് വെര്‍ട്ട് സമൂഹമാധ്യമത്തില്‍ മറുപടി നല്‍കുകയും ചെയ്തു. മോതിരം നഷ്ടമായാല്‍ നെറ്റിയില്‍ പതിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കളിയാക്കും എന്നായിരുന്നു മറുപടി. എന്തായാലും വെര്‍ട്ടിന്റെ റാപ്പുകള്‍ പോലെ ഈ സ്‌റ്റൈലും ഹിറ്റ് ആയിരിക്കുകയാണ്.

pathram:
Related Post
Leave a Comment