കമല്‍നാഥിന്റെ അടുത്ത ബന്ധുക്കള്‍ കൊല്ലപ്പെട്ടു

ലക്നൗ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ ഉറ്റ ബന്ധുവിനെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നരേന്ദ്രനാഥ് (70), ഭാര്യ സുമന്‍ (65) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെയാണ് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു നരേന്ദ്രനാഥിന്റെ മൃതദേഹം. നരേന്ദ്രനാഥിന്റെ ശരീരം ചുറ്റിവരിയുകയും കഴുത്തില്‍ കുടുക്കിട്ടു വലിക്കുകയും ചെയ്‌തെന്നും കരുതപ്പെടുന്നു. ഒന്നാം നിലയിലെ ഡ്രോയിങ് റൂമില്‍ കിടന്ന ഭാര്യയുടെ മൃതദേഹത്തില്‍ മര്‍ദ്ദനത്തിന്റെയും നെഞ്ചില്‍ വെടിയേറ്റതിന്റെയും പാടുകളുണ്ട്.

ഡല്‍ഹിയില്‍ സ്പെയര്‍പാര്‍ട്‌സ് ബിസിനസുകാരനാണ് നരേന്ദ്രനാഥ്. പണം പലിശയ്ക്കു കൊടുക്കുന്ന ഇടപാടും ഇയാള്‍ക്കുണ്ടെന്നു പറയപ്പെടുന്നു. നിരവധി പേര്‍ക്ക് നരേന്ദ്രനാഥ് വന്‍തുക കടം കൊടുത്തിട്ടുണ്ടെന്നാണ് വിവരം. നരേന്ദ്രനാഥിന്റ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നീങ്ങുകയാണ്.

pathram desk 2:
Related Post
Leave a Comment