കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന പിടികൂടി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ സൈന്യം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും സമാന സൈനിക നടപടിയുണ്ടായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ബന്ദിപോരയില്‍ നിന്നുമാണ് ലഷ്‌കര്‍ ഭീകരരെ അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ ബാഷിര്‍ അഹമ്മദ്, ഇര്‍ഫാന്‍ അഹമ്മദ് ഭട്ട്, മൊഹല്ലാ ഹാജിന്‍ എന്നിവരാണ് പിടിയിലായവര്‍.

പോലീസിനൊപ്പം രാഷ്ട്രീയ റൈഫിള്‍സ് 13 ബറ്റാലിയനും, സിആര്‍പിഎഫ് 45 ബറ്റാലിയനും നീക്കത്തില്‍ പങ്കെടുത്തു. ഭീകരരില്‍ നിന്നും എകെ 47 അടക്കം ആയുധങ്ങളും രാജ്യ വിരുദ്ധ ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online.com

pathram desk 2:
Related Post
Leave a Comment