ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് v ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ശ്രമമരാംഭിച്ചു. ഇതിനു അനുമതി തേടിയുള്ള അപേക്ഷ അടുത്തമാസം അധികൃതര്‍ക്ക് നല്‍കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ സജീവമാകുന്നതിനിടെയാണ് സ്പുട്നിക് v വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡോ. റെഡ്ഡീസ് ശ്രമമാരംഭിച്ചത്. നിലവില്‍ സ്പുട്നിക് v വാക്സിന്റെ പരീക്ഷണം നടക്കുകയാണ്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ചാണ് റെഡ്ഡീസ് ലബോറട്ടറീസ് പരീക്ഷണം നടത്തുന്നത്.
അവസാനഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ അധികൃതകര്‍ക്കൊപ്പം കമ്പനി വിലയിരുത്തിയിരുന്നു. വാക്സിന് അനുമതി ലഭിച്ചാല്‍ 250 മില്യണ്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചു.
Leave a Comment