കേന്ദ്ര ബജറ്റ്: അവതരണം; പ്രധാന പ്രഖ്യാപനങ്ങൾ…

കേന്ദ്ര ബജറ്റ്: കേന്ദ്രമന്ത്രി സഭായോഗം ആരംഭിച്ചു

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടുള്ള കേന്ദ്രമന്ത്രി സഭാ യോഗം തുടങ്ങി. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്റിലെത്തി. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് അവതരണാനുമതി തേടിയതിന് ശേഷമാണ് ഇവര്‍ പാര്‍ലമെന്റിലെത്തിയത്. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇത്. ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിയ്ക്കുന്നത്. ബഡ്ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. രാവിലെ 11ന് ബഡ്ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ബജറ്റ് അവതരണത്തിനിടെ പ്രതിഷേധം

27 ലക്ഷത്തിന്റെ ആത്മനിര്‍ഭാരത് പാക്കേജ് പ്രഖ്യാപിച്ചു

മൊത്തം കോവിഡ് പാക്കേജ് ജി.ഡി.പി.യുടെ 13%

ഇത് പ്രതിസന്ധി കാലത്തെ ബജറ്റെന്ന് നിര്‍മല സീതാരാമന്‍

പധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന, മൂന്ന് ആത്മ നിര്‍ഭാര്‍ ഭാരത് പാക്കേജുകളും തുടര്‍ന്നുള്ള പ്രഖ്യാപനങ്ങളും അഞ്ച് മിനി ബജറ്റുകള്‍ പോലെയായിരുന്നു-നിര്‍മല

സാമ്പത്തിക പുനഃസ്ഥാപനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

ആത്മനിര്‍ഭര്‍ ആരോഗ്യപദ്ധതിക്ക് 64180 കോടി രൂപ

ആരോഗ്യമേഖലയ്ക്ക് 64180 കോടിയുടെ പദ്ധതി

രാജ്യത്തെ ലാബുകള്‍ ബന്ധിപ്പിക്കും

മിഷന്‍ പോഷണ്‍ 2.0′ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി

കോവിഡിനെതിരായ പോരാട്ടം തുടരും, കോവിഡ് വാക്‌സിനായി 35000 കോടി രൂപ

ശുദ്ധജല പദ്ധതിക്ക് 2,87,000 കോടിയുടെ പാക്കേജ്

നഗരശുചിത്വ പദ്ധതിക്കായി 1,41,678 കോടി രൂപ.

കേരളത്തിനായി 1100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് 65000 കോടി രൂപ.

പുതിയ സാമ്പത്തിക ഇടനാഴികള്‍, ബംഗാളില്‍ റോഡ് വികസന പദ്ധതികള്‍ക്ക് 25000 കോടി രൂപ

വാണിജ്യ വാഹനങ്ങള്‍ക്ക് അനുമതി 15 വര്‍ഷത്തേക്ക്

സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷം ഉപയോഗ അനുമതി

ഏഴ് മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും

വാഹന പൊളിക്കല്‍ നയം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി.

റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടി

മൂലധന ചെലവിനായി 5.54 ലക്ഷം കോടി

തമിഴ്‌നാട് ദേശീയ പാത പദ്ധതികള്‍ക്കായി ഒരു ലക്ഷം കോടി.

പൊതുഗതാഗതത്തിന് 18000 കോടി

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1957 കോടി

1.10 ലക്ഷം കോടി റെയില്‍വേയ്ക്ക്

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റർ ദൂരം) 63246 കോടി.

ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടി.

നാഗ്പൂർ മെട്രോയ്ക്ക് 5900 കോടി.

കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു.

1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായി കേരളത്തിന് അനുവദിച്ചത് 65000 കോടി രൂപ .

പശ്ചിമബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപ.

തമിഴ്നാടിന് 1.03 ലക്ഷം കോടി രൂപയും അനുവദിച്ചു

പൊതുഗതാഗതത്തിന് 18000 കോടി

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1957 കോടി

1.10 ലക്ഷം കോടി റെയില്‍വേയ്ക്ക്

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റർ ദൂരം) 63246 കോടി
ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടി
നാഗ്പൂർ മെട്രോയ്ക്ക് 5900 കോടി

കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു.

1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായി കേരളത്തിന് അനുവദിച്ചത് 65000 കോടി രൂപ
പശ്ചിമബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപ

തമിഴ്നാടിന് 1.03 ലക്ഷം കോടി രൂപയും അനുവദിച്ചു

കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ കൂടി നീട്ടും

വായു മലിനീകരണം തടയാന്‍ 2217 കോടിയുടെ പാക്കേജ്

ധനകാര്യ സ്ഥാപനങ്ങളുടെ വികസനത്തിന് 20000 കോടി

റെയില്‍വേ ദേശീയ റെയില്‍ പദ്ധതി 2030 തയ്യാറാക്കിയിട്ടുണ്ട്- ധനമന്ത്രി

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം വര്‍ധിപ്പിച്ചു, 74% വിദേശനിക്ഷേപത്തിന് അനുമതി

ഊര്‍ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി രൂപ

സര്‍ക്കാര്‍ ബാങ്കുകളുടെ പുനര്‍മൂലധനത്തിനായി 20000 കോടി രൂപ

ഏഴ് തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപിപി മോഡല്‍

എല്‍.ഐ.സിയുടെ ഐ.പി.ഒ 2021-22 സാമ്പത്തിക വര്‍ഷത്തില്‍

100 ജില്ലകളിലെ വീടുകളില്‍ പൈപ്പ് ലൈന്‍ പാചക വാതകവും വാഹനങ്ങള്‍ക്ക് സിഎന്‍ജിയും നല്‍കുന്ന നഗര വാതക വിതരണ ശൃംഖല

1.75 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ 2021-22 സാമ്പത്തികവര്‍ഷത്തില്‍ വിറ്റഴിക്കുക ലക്ഷ്യം

കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കും.

സൗരോര്‍ജ്ജ കോര്‍പ്പറേഷന് 1,000 കോടി രൂപയും പുനരുപയോഗ ഊര്‍ജ്ജ വികസന ഏജന്‍സിക്ക് 1,500 കോടി രൂപയും

കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി.

pathram desk 2:
Related Post
Leave a Comment