സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

കൊല്‍ക്കത്ത: ഹൃദ്രോഗത്തിന് ചികിത്സയിലുള്ള ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. അദ്ദേഹത്തിന് ഏതാനും ആഴ്ചകള്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

നെഞ്ചുവേദനയെ തുടര്‍ന്ന ബുധനാഴ്ചയാണ് ഗാംഗുലി കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി. ഇന്ന് രാവിലെയോടെ ഗാംഗുലി ആശുപത്രിവിട്ടു. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും അവര്‍ അറിയിച്ചു.

ജനുവരിയില്‍ ഇതു രണ്ടാം വട്ടമാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈമാസമാദ്യം വ്യായാമത്തിനിടെ നെഞ്ചുവേദനയുണ്ടായ ഗാംഗുലി കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. അന്നും ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായി. തുടര്‍ന്ന് ജനുവരി ഏഴിനാണ് ഗാംഗുലി ആശുപത്രിവിട്ടത്.

pathram desk 2:
Leave a Comment