കേന്ദ്ര ബജറ്റ് നാളെ; പ്രതീക്ഷയോടെ സമ്പദ് രംഗം

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കും കര്‍ഷക സമരത്തിനുമിടെ, രണ്ടാം മോദി സര്‍ക്കാറിന്റെ മൂന്നാമത്തെ പൊതു ബജറ്റ് നാളെ അവതരിപ്പിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. കോവിഡ് സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക് ബജറ്റിന്റെ ഡിജിറ്റല്‍ കോപ്പിയായിരിക്കും നല്‍കുക.

സാമ്പത്തികരംഗത്തിനേറ്റ തിരിച്ചടികള്‍ മറികടക്കാനുള്ള വകയിരുത്തലുകള്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. തൊഴിലില്ലായ്മയും ജിഡിപിയിലെ ഇടിവും പരിഹരിക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ ധനമന്ത്രി മുന്നില്‍വയ്ക്കുമെന്നാണ് സൂചന. പൊതുജനങ്ങളുടെ ചെലവിടല്‍ ശേഷി ഉയര്‍ത്താന്‍ തുണയ്ക്കുന്നതാവും ബജറ്റെന്നും സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അടങ്ങാത്ത പശ്ചാത്തലത്തില്‍ കര്‍ഷകരെ സ്വാന്തനിപ്പിക്കുന്നതിനുള്ള പാക്കേജുകളും ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. എയിംസ് കേന്ദ്രമടക്കം നിരവധി പദ്ധതികളാണ് കേരളത്തിന്റെ പ്രതീക്ഷയുടെ പട്ടികയിലുള്ളത്.

pathram desk 2:
Related Post
Leave a Comment