മഹാത്മാ ഗാന്ധി രാജ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജനങ്ങളെ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജിയുടെ 73-ാം രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന് ആദരവ് പ്രകടിപ്പിക്കുകയായിരുന്നു മോദി.

മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. സ്വാതന്ത്ര്യത്തിനും ഭാരതീയരുടെ ക്ഷേമത്തിനും സമൃദ്ധിക്കും സ്വയം അര്‍പ്പിച്ച മഹാന്മാരുടെ ത്യാഗത്തെ രക്തസാക്ഷി ദിനത്തില്‍ ഓര്‍മ്മിക്കുന്നു- പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു.

മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും രാജ്ഘട്ട് സന്ദര്‍ശിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവരും മഹാത്മജിയോടുള്ള ആദരവ് പ്രകടിപ്പിച്ചു.

pathram desk 2:
Leave a Comment