കോവിഡ് പ്രതിരോധം: ഇന്ത്യ സഹായിച്ചത് 150ലേറെ രാജ്യങ്ങളെയെന്ന് എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് 150ലേറെ രാജ്യങ്ങളെ ഇന്ത്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചെന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ സഹായത്തില്‍ ലോകത്തിന് തന്നെ രാജ്യം മാതൃകയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരി വ്യാപിച്ച വേളയില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളം എത്തിക്കാന്‍ ഇന്ത്യ മുന്നിട്ടിറങ്ങി. രാജ്യത്ത് ബൃഹത് വാക്‌സിനേഷന്‍ പ്രകൃയ ആരംഭിച്ചിട്ടും അയല്‍ രാഷ്ട്രങ്ങളെ തുണയ്ക്കാന്‍ ഇന്ത്യ ഒട്ടും വൈകിയില്ല. വരും ദിവസങ്ങളില്‍ മറ്റു സൗഹൃദ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ കൈമാറാനാവുമെന്നാണ് കരുതുന്നത്- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ്, ഇസ്രയേലിന്റെ 14-ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെ ജയശങ്കര്‍ പറഞ്ഞു.

മഹാമാരികളെ തടയുകയെന്നത് വരുംനാളുകളില്‍ ആഗോള അജണ്ടയായി മാറും. മാനവരാശി അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ഒത്തൊരുമയുള്ള യത്‌നങ്ങളിലൂടെ മാത്രമേ അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pathram desk 2:
Related Post
Leave a Comment