മൂ​ന്നു മു​ത​ൽ 11 വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ പ​രീ​ക്ഷ തീ​യ​തി കേ​ന്ദ്രീ​യ വി​ദ്യാ​ല​യം പ്ര​ഖ്യാ​പി​ച്ചു

മൂ​ന്നു മു​ത​ൽ 11 വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ പ​രീ​ക്ഷ തീ​യ​തി കേ​ന്ദ്രീ​യ വി​ദ്യാ​ല​യം പ്ര​ഖ്യാ​പി​ച്ചു.

മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ 20 വ​രെ​യാ​കും പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്ന​ത്. അ​ന്തി​മ ഫ​ലം മാ​ര്‍​ച്ച് 31-ന് ​പ്ര​ഖ്യാ​പി​ക്കും.

മൂ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​ണ്‍​ലൈ​നാ​യി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഓ​ഫ്‌​ലൈ​ന്‍ പ​രീ​ക്ഷ​യും ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

9-11 ക്ലാ​സ്സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ 10-12 ക്ലാ​സു​ക​ളു​ടേ​തി​ന് സ​മാ​ന​മാ​യി​രി​ക്കും. ഈ ​ക്ലാ​സു​കാ​ര്‍​ക്ക് മൂ​ന്ന് മ​ണി​ക്കൂ​റാ​കും പ​രീ​ക്ഷ. ഓ​ഫ്‌ ലൈ​നാ​യി പ​രീ​ക്ഷ​യെ​ഴു​താ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി വേ​ണം.

ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ പു​തി​യ അ​ധ്യയ​ന വ​ര്‍​ഷ​മാ​രം​ഭി​ക്കും.

pathram desk 2:
Related Post
Leave a Comment