ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജും വീണ്ടും നേർക്കുനേർ; സസ്പെൻസുമായി ജന ഗണ മന ടീസർ

റിപ്പബ്ളിക് ദിനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയുടെ ടീസറാണ് എത്തിയത്. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറുമൂടും തുല്യപ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നു. ഇരുവരും മത്സരിച്ച് അഭിനയിച്ച ഡ്രൈവിങ് ലൈസൻസ് സൂപ്പർ ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ ജന ഗണ മനയും പ്രതീക്ഷക്കൊത്തുയരുമെന്ന കണക്കുകൂട്ടലിലാണ് ആരാധകർ.

ജയിലിൽ പൃഥ്വിരാജും സുരാജും തമ്മിലുള്ള ഒരു രംഗമാണ് ടീസറിൽ. ഐപിഎസ് ഓഫിസറുടെ വേഷമാണ് സുരാജ് ചെയ്യുന്നത്. കരങ്ങളിൽ വിലങ്ങണിഞ്ഞിരിക്കുന്ന പൃഥ്വിയുടെ കഥാപാത്രത്തെക്കുറിച്ച് സൂചന തരുന്നില്ല. എന്തായാലും ദുരൂഹതകളും സസ്പെൻസുകളും സംഘട്ടനങ്ങളും നിറയുന്ന സിനിമയായിരിക്കും ജന ഗണ മന എന്നുറുപ്പ്. ഷരിസ് മുഹമ്മദാണ് തിരക്കഥ. ഛായാഗ്രഹണം സുദീപ് ഇളമൺ. സംഗീതം ജേക്സ് ബിജോയ്.

pathram desk 2:
Related Post
Leave a Comment