കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി : കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു.രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാംനാഥ് കൊവിന്ദ് പറഞ്ഞു. എല്ലാവരും ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥരാണന്നും രാഷ്ട്രപതി രാജ്യത്തെ ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേര്‍ന്നു.
കോവിഡ് കാലത്ത് കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിട്ടുവെന്നും പ്രതികൂല കാലാവസ്ഥയേയും കൊവിഡ് അടക്കമുള്ള വെല്ലുവിളികളെയും അതിജീവിച്ച്‌ കര്‍ഷകര്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തില്‍ കുറവ് വരാതെ കാത്തുവെന്ന് രാഷ്ട്രപതി അനുസ്മരിച്ചു. ഇതിന് രാജ്യം എന്നും കൃതജ്ഞതയുണ്ടാകുമെന്നും രാഷ്ട്രപതി പറഞ്ഞു.

കോവിഡ് പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ പങ്ക് വഹിച്ചുവെന്ന് പറഞ്ഞ രാഷ്ട്രപതി വാക്‌സീന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതിമെച്ചപ്പെടുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment