നിയമസഭാ തെരഞ്ഞെടുപ്പ്: മുന്നണികൾ സജീവമായി; സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ബാലുശ്ശേരിയിലും ചൂടുപിടിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മാസം നടക്കുമെന്നുറപ്പായിരിക്കെ ബാലുശ്ശേരിയിൽ മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ച സജീവമായി.

പതിറ്റാണ്ടുകളായി എൽഡിഎഫിന്റെ കുത്തക മണ്ഡലമാണ് ബാലുശ്ശേരി.ഏ.സി.ഷണ്മുഖദാസിനും ഏ.കെ.ശശീന്ദ്രനും ശേഷം കഴിഞ്ഞ രണ്ട് ടേമിലായി പുരുഷൻ കടലുണ്ടിയാണ് ബാലുശ്ശേരിയിൽ നിന്നും ജയിച്ചു വരുന്നത്.കഴിഞ്ഞ തവണ 16000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ലീഗിൻ്റെ യു.സി.രാമനെ പുരുഷൻ കടലുണ്ടി തോൽപ്പിച്ചത്.എന്നാൽ പുരുഷൻ കടലുണ്ടിയുടെ പ്രവർത്തനം മോശമാണെന്ന അഭിപ്രായം ഇടതുമുന്നണിയിൽ തന്നെയുണ്ട്.അങ്ങിനെയാണെങ്കിൽ ഉള്യേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാജു ചെറുകാവിലിനെ CPM പരിഗണിച്ചേക്കാം. സീറ്റ് CPI ക്കാണെങ്കിൽ സീനിയർ നേതാവ് ടി.വി.ബാലനെ സ്ഥാനാർത്ഥിയാക്കാനും നീക്കം നടക്കുന്നുണ്ട്.

UDFൽ ലീഗ് ബാലുശ്ശേരി സീറ്റിൽ താത്പര്യം പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ച തുടങ്ങി കഴിഞ്ഞു. ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗവുമായ വി.എസ് അഭിലാഷ്, ജനശ്രീ ബ്ലോക്ക് ചെയർമാൻ എ എം.സുനിൽകുമാർ എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത് ‘യുവദളിത് നേതാവെന്ന നിലയിലാണ് വി.എസ്.അഭിലാഷിനെ പരിഗണിക്കാനുള്ള സാധ്യത.വി.എസ് അഭിലാഷിന് ഉമ്മൻ ചാണ്ടിയുടേയും പി.സി.വിഷ്ണുനാഥിൻ്റെയും പിന്തുണയുണ്ട്. നാട്ടുകാരനാണ് എന്ന നിലയിലും നിയോജക മണ്ഡലത്തിൽ ജനശ്രീ പ്രസ്ഥാനത്തിൻ്റെ പ്രസിഡണ്ട് എന്ന നിലയിലുമാണ് സുനിൽകുമാറിനെ പരിഗണിക്കുന്നത്.’ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും ഡി.സി.സി.മെമ്പറുമായ സുനിൽകുമാറിന് നിയോജക മണ്ഡലത്തിലുടനീളം വ്യക്തി ബന്ധമുണ്ടെന്നതും തുണയായേക്കാം.യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സനും ‘ കെ.പി.സി.സി ജന:സെക്രട്ടറി എൻ.സുബ്രഹ്മണ്യനും ഗ്രൂപ്പ് ഭേദമെന്യേ സുനിൽകുമാറിനെ പിന്തുണയ്ക്കുന്നു.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഡൽഹി മലയാളിയും സീറ്റിനായ് രംഗത്തുണ്ട്

ഡൽഹി മലയാളിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രദേശിക കോൺഗ്രസിൽ ഭിന്നത രൂക്ഷമായിരിക്കുയാണ്.
ഡൽഹി മലയാളിയുടെ അനുജൻ ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ്റെ ഏറ്റവും അടുത്ത യുവമോർച്ച ജില്ലാ നേതാവാണെന്നതും രാഹുൽ ഗാന്ധിയെയും രമ്യ ഹരിദാസിനെയും കന്യാസ്ത്രികളെയും സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതും കൂരാച്ചുണ്ട് മണ്ഡലം പോലുള്ള ക്രിസ്ത്യൻ വോട്ടു കൂടുതലുള്ള സ്ഥലങ്ങളിൽ ഡൽഹി മലയാളിക്ക് തിരിച്ചടി കിട്ടുമെന്നതും ചർച്ചയാകുന്നുണ്ട്

NDA ഇത്തവണ കഴിഞ്ഞ സ്ഥാനാർത്ഥി റിട്ട.. ഡി.ഡി.പി.കെ.സുപ്രനെ തന്നെ രംഗത്തിറക്കാനാണ് സാധ്യത. എന്തയാലും കഴിഞ്ഞ തവണ പോലെ ഈസി വാക്കോവർ ഇടതു മുന്നണി പ്രതീക്ഷിക്കുന്നില്ല.

pathram desk 2:
Related Post
Leave a Comment