യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിനു തലേ ദിവസം മകളുടെ വിവാഹ നിശ്ചയം നടത്തി ട്രംപ്

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണള്‍ഡ് ട്രംപ് പടിയിറങ്ങുന്നതിനു മുന്‍പ് കുടുംബത്തിലൊരു ശുഭകാര്യം കൂടി. ട്രംപിന്റെ മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിന്റെ തലേദിവസം നടന്നത്. വൈറ്റ് ഹൗസിലെ വരാന്തയില്‍ കാമുകന്‍ മൈക്കിള്‍ ബൗലസുമായുള്ള ചിത്രം പങ്കുവച്ച് ടിഫാനി തന്നെയാണ് വിവാഹനിശ്ചയ വിവരം പുറത്തുവിട്ടത്.

ട്രംപിന്റെ രണ്ടാം ഭാര്യ മാര്‍ല മേപ്പിള്‍സിലുണ്ടായ ഏക മകളാണ് 27കാരിയായ ടിഫാനി. 23കാരനായ ബൗലസും ഇതേ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയുടെ ലോ സ്‌കൂളില്‍നിന്നു ബിരുദമെടുത്തയാളാണ് ടിഫാനി. നൈജീരിയന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശിയാണ് ബൗലസ്.

ലാഗോസില്‍ വളര്‍ന്ന ബൗലസ് ലണ്ടനിലാണ് കോളജ് പഠനം പൂര്‍ത്തിയാക്കിയത്. 2018 ജനുവരിയില്‍ ഇരുവരും ലണ്ടനില്‍ ഒരുമിച്ചുള്ളതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ട്രംപിന്റെ പല തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും ബൗലസിനെ കണ്ടിട്ടുണ്ട്. മാര്‍ ലാഗോയില്‍ ട്രംപിന്റെ കുടുംബത്തിനൊപ്പം താങ്ക്‌സ്ഗിവിങ്ങില്‍ ബൗലസിന്റെ കുടുംബവും പങ്കെടുത്തിരുന്നു.

pathram:
Related Post
Leave a Comment