പ്രവേശന നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി അബുദാബി

അബുദാബി: കോവിഡ് കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി അബുദാബി. എന്നാല്‍, പൂര്‍ണമായി വാക്‌സിനെടുത്തവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

ഞായറാഴ്ച മുതല്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയാണ് അറിയിച്ചത്.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അബുദാബിയില്‍ പ്രവേശിക്കുന്നവര്‍, 48 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലമോ ഡി.പി.ഐ പരിശോധനാ ഫലമോ ഹാജരാക്കണം. മുന്‍പ് ഇത് 72 മണിക്കൂര്‍ ആയിരുന്നു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ ബാധകമായിരിക്കും പുതിയ നിയമം.

pathram:
Related Post
Leave a Comment