13കാരിയെ ഒമ്പത് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ബന്ദിയാക്കി ദിവസങ്ങളോളം പീഡനം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉമരിയ ജില്ലയില്‍ 13 വയസുകാരിയെ ഒമ്പത് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരേ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ‘സമന്‍’ കാമ്പയിന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ നടത്തുന്ന സമയത്താണ് ഈ സംഭവം അരങ്ങേറിയത്.

കഴിഞ്ഞ ആറ് ദിവസത്തിനിടെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന നാലാമത്തെ അക്രമസംഭവമാണിത്. പരിചയത്തിലുള്ള ഒരാളാണ് 13 കാരിയെ ആദ്യം തട്ടിക്കൊണ്ടുപോയത്. ജനുവരി നാലിനായിരുന്നു അത്. പിന്നീട് ഇയാളും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് രണ്ട് ദിവസം കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

ജനുവരി 5 നാണ് കുട്ടിയെ വിട്ടയക്കുന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. അതിനാലാണ് കുട്ടി പരാതി നല്‍കാതിരുന്നത്.പിന്നീട് ആറ് ദിവസത്തിന് ശേഷം ജനുവരി 11 ന് പ്രതികളിലൊരാള്‍ വീണ്ടും കുട്ടിയെ കൊണ്ടുപോയി. കാട്ടിലും റോഡരികിലും ബന്ദിയാക്കി മൂന്നുപേര്‍ വീണ്ടും കുട്ടിയെ ബലാത്സംഗം ചെയ്തു.

അവിടെ നിന്ന് രക്ഷപ്പെട്ട കുട്ടിയെ പിന്നീട് പോകും വഴി രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു.വെള്ളിയാഴ്ചയാണ് പൊലീസിന് പരാതി നല്‍കുന്നത്. പോലീസ് പോക്സോ പ്രകാരം കേസെടുത്തു. ഇതിനോടകം ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

pathram:
Related Post
Leave a Comment