ആരാധകരുടെ പ്രതിരജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി ഈ മാസം സിംഗപ്പൂരിലേക്കു

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നു പിന്മാറിയ സൂപ്പര്‍ താരം രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി ഈ മാസം സിംഗപ്പൂരിലേക്കു പോകും. ആരോഗ്യത്തോടെയിരിക്കുകയാണെന്നും ശാരീരികമായും മാനസികമായും സമാധാനമുണ്ടെന്നും താരം വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഹൈദരാബാദില്‍ ചികില്‍സ തേടിയ അപ്പോളോ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നന്ദി അറിയിച്ചുകൊണ്ടുള്ള വിഡിയോ സന്ദേശത്തിലാണിതു പറയുന്നത്. രാഷ്ട്രീയ പ്രവേശനത്തില്‍നിന്നു പിന്മാറിയതിനു ശേഷമുള്ള ആദ്യ പ്രതികരണമാണ്.

അതേസമയം, രാഷ്ട്രീയത്തിലേക്കു വരണമെന്നാവശ്യപ്പെട്ടു പോയസ് ഗാര്‍ഡനില്‍ രജനിയുടെ വീടിനു മുന്നില്‍, ആരാധകരുടെ പ്രതിഷേധം തുടരുന്നു. തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ചെന്നൈ സ്വദേശി മുരുകേശനെ ആശുപത്രിയിലേക്കു മാറ്റി.

പുതുവര്‍ഷത്തലേന്ന് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നറിയിച്ചിരുന്ന രജനി, അതിനു രണ്ടു ദിവസം മുന്‍പാണു രാഷ്ട്രീയത്തിലേക്കിലേക്കിന്നു മാറ്റിപ്പറഞ്ഞത്. പുതിയ ചിത്രമായ അണ്ണാത്തെയുടെ ഹൈദരാബാദിലെ ഷൂട്ടിങ്ങിനിടെ രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെത്തുടര്‍ന്നു 3 ദിവസം ചികിത്സയിലായിരുന്നു.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു രാഷ്ട്രീയം വേണ്ടെന്നുവച്ചത്. താരം പൂര്‍ണമായി ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കില്ല. 25% ചിത്രീകരണമാണു ഇനി ബാക്കിയുള്ളത്. ഇതിനിടെയാണ് വിദേശത്തുപോകുന്നുവെന്ന റിപ്പോര്‍ട്ടു വരുന്നത്.

pathram:
Related Post
Leave a Comment